പീരുമേട്: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഏകാരോഗ്യം കമ്മ്യൂണിറ്റി മെന്റർമാർക്കുള്ള പരിശീലനവും പഠനക്ലാസ്സും കൊക്കയാർ പഞ്ചായത്ത് ഹാളിൽ നടന്നു .പഞ്ചായത്ത് പ്രസിഡന്റ് പ്രിയാ മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻസിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ സ്വർണ്ണലത അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഷെറിൻ സ്വാഗതം . വികസന കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ അൻസന സക്കീർ, എന്നിവർ സംസാരിച്ചു. സിനി , പി.റ്റി. ഉണ്ണി,ആശ തങ്കപ്പൻ, റിയാസ്, ജില്ലാ മെന്റർ സുഷമ സുധാകരൻ എന്നിവർ ക്ലാസ്സെടുത്തു.