നെടുകണ്ടം : എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ ഡോ. പല്പു അനുസ്മരണം നടത്തി. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനംചെയ്തു. യൂണിയൻ കൗൺസിലർമാരായ എൻ ജയൻ പി മധു, സുരേഷ് കെ ബി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം ,വിവിധ ശാഖാ യോഗം പ്രസിഡന്റ് സെക്രട്ടറി വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.