തൊടുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെയും, വനിതായൂണിയന്റെയും ചാഴികാട്ട് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാസമാജത്തിലെ അംഗങ്ങളെ പങ്കെടുപ്പിച്ച്‌കൊണ്ട് മെഡിക്കൽ ബോധവത്കരണക്ലാസ്സും,ക്യാമ്പും സംഘടിപ്പിച്ചു. വനിതായൂണിയൻ പ്രസിഡന്റ് ഡോ. സിന്ധു രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ചാഴികാട്ട് ഹോസ്പിറ്റൽ ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. മീന സോമൻ ക്ലാസ്സിന് നേതൃത്വം നൽകി.ഗൈനക്കോളജിസ്റ്റ് ഡോ അനൂജ, ഓർത്തോ വിഭാഗം ഡോ വിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.വനിതാ യൂണിയൻ സെക്രട്ടറി പ്രസീദസോമൻ നന്ദി പറഞ്ഞു.