തൊടുപുഴ : പ്രസംഗ മേഖലയിൽ ശോഭിക്കുവാൻ കഴിയുന്ന കോളേജ് വിദ്യാർത്ഥികൾക്ക് സംസ്ഥാനതല പ്രസംഗമത്സര വേദിയൊരുക്കി തൊടുപുഴ ന്യൂമാൻ കോളേജ് . കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രസംഗ മത്സരങ്ങളിൽ ഒന്നിനാണ് കോളേജ് വേദിയാകുന്നത്. 31നാണ് പുളിമൂട്ടിൽ സിൽക്‌സ് ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളിൽ മലയാളഭാഷയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മലയാളഭാഷയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പുളിമൂട്ടിൽ സിൽക്‌സ് സ്‌പോൺസർ ചെയ്യുന്ന മത്സരത്തിന്റെ രണ്ടാം എഡിഷൻ ആണ് സംഘടിപ്പിക്കപ്പെടുന്നത്. വിജയികൾക്ക് യഥാക്രമം 20,000, 15,000 10,000 എന്നിങ്ങനെ സമ്മാനത്തുക ഉണ്ടായിരിക്കുന്നതാണ്. സുസ്ഥിര വികസനവും സാങ്കേതിക വളർച്ചയും എന്ന വിഷയത്തിലാണ് ഈ വർഷം മത്സരം നടത്തുന്നത്. കോളേജിൽനിന്ന് രണ്ടുപേർക്ക് പങ്കെടുക്കാൻ സാധിക്കുന്ന ഈ സംരംഭത്തിൽ ഒരു മത്സരാർത്ഥിക്ക് 7 മിനിറ്റാണ് സമയം ലഭിക്കുക.വിശദ വിവരങ്ങൾക്ക് 8848774002, 9961435299 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക