കുമളി: ബിവറേജസ് മദ്യ വിൽപ്പനശാലയ്ക്ക് സമീപം പെട്രോൾ ബോംബെറിഞ്ഞ് യുവാവിന് പൊള്ളലേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കുമളി, ചെളിമട,​ കൊല്ലംപട്ടട സ്വദേശി മണിയെയാണ് (65) കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ ആറിന് രാത്രിക്കാണ് കേസിനാസ്പദമായ സംഭവം. പെട്രോൾ ബോംബേറിൽ ആനവിലാസം സ്വദേശി പ്രിൻസിന് പരിക്കേറ്റിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് പെട്രോൾ ബോംബേറിൽ കലാശിച്ചത്.സംഘട്ടനത്തിനിടെ പരിക്കേറ്റ മണി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് പുറത്ത് വന്നതോടെയാണ് അറസ്റ്റ് ചെയ്തത്.