തൊടുപുഴ: മുസ്‌ലിം എഡ്യൂക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) ജില്ലാ ആസ്ഥാന മന്ദിരമായ വി.കെ.എം കുട്ടി സാഹിബ് എം.ഇ.എസ് സെന്റർ ശിലാസ്ഥാപനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എം അബ്ബാസ് നിർവഹിച്ചു. മങ്ങാട്ടുകവലയിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിരീക്ഷകൻ പി.എച്ച് നജീബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബാസിത് ഹസൻ, ട്രഷറർ ഫൈസൽ കമാൽ, ഷിബിലി സാഹിബ്, വി.എ ജമാൽ മുഹമ്മദ്, പി.എ ഷാജിമോൻ, വി.കെ ഉമ്മർ, പി.എസ് അബ്ദുൽ ഷുക്കൂർ, ടി.എം അസീസ്, വി.കെ അബ്ദുൽ റസാഖ്, കെ. മുഹമ്മദ് ഷാജി, പി.എം അബ്ദുൽ നാസർ, വി.എം നിസാർ, വി.എച്ച് സൈദ് മുഹമ്മദ്, കരീം റാവുത്തർ, ഹാലിദ് എ.വി, പി.എം ഇല്യാസ്, ഷഫീഖ് തൈപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. മൂന്നു നിലകളിലായി 8000 ചതുരശ്രയടി വിസ്തീർണമുള്ള എം.ഇ.എസ് സെന്ററാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫിസ്, ഗസ്റ്റ് റൂം, ലൈബ്രറി, ഹോസ്റ്റൽ, ഓഡിറ്റോറിയം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.