കട്ടപ്പന: വിവിധആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷകസമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ . ട്രാക്ടർ റാലിയും പൊതുസമ്മേളനവും നടത്തി..ഡെൽഹി കർഷക സമരത്തെതുടർന്ന് കേന്ദ്രസർക്കാർ കർഷകരുമായുണ്ടാക്കിയ കരാർ നടപ്പിലാക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നടപ്പിലാക്കുക, ഡൽഹി കർഷക സമരത്തിൽ മരണപ്പെട്ട കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി നിരവധി ട്രാക്ടറുകളുടെയും ,ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ പുളിയന്മലയിൽ നിന്ന ആരംഭിച്ച റാലി കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഫ്‌ളാഗ്ഓഫ് ചെയ്തു. കട്ടപ്പന പഴയബസ്റ്റാന്റിന് സമീപമുളള മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ എത്തിയ. റാലിയുടെ സമാപന സമ്മേളനം .എംഎം.മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. .കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.കെ.സദാശിവൻ അദ്ധ്യക്ഷനായിരുന്നു..കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ജോർജ് സ്വാഗതം പറഞ്ഞു. .സിനോജ് വെളളാടി കർഷക. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കിസാൻസഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ, കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു. സിപി.എം ഏരിയാ സെക്രട്ടറി വി.ആർ.സജി, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ രാജൻകുട്ടി മുതുകുളം , കെ.എൻ.കുമാരൻ,നേതാക്കളായ വികെസോമൻ,കെവി പ്രസാദ്,വി.എൻ നടരാജൻ,ടോമി ജോർജ്, .കെ.എം ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.