പീരുമേട്: താലൂക്ക് ആശുപത്രിയിൽ 2009 മുതൽ 2015 വരെ സേവനം ചെയ്ത ജീവനക്കാരുടെ സംഗമം നടന്നു. ഓർമ്മക്കൂട്ട് എന്ന പേരിൽ സംഘടിപ്പിച്ച സംഗമം ഡോ: എം മണികണ്ഠൻ ഉദ്ഘടാനം ചെയ്തു. വിവിധ കലാപരിപാടികൾ, ആശുപത്രി സന്ദർശനം, സ്‌നേഹ വിരുന്ന് എന്നിവയടക്കം സംഘടിപ്പിച്ചു. ഡോ. ടി.പി. അഭിലാഷ് അദ്ധ്യക്ഷനായിരുന്നു. ഡോക്ടർമാരായ ജോസ് മുണ്ടിയാനി, വെങ്കിഡ് ലക്ഷ്മി, ഷിമി മുകുന്ദൻ, സി. ഷീബാ ബീഗം എന്നിവർ സംസാരിച്ചു. 10 വർഷങ്ങൾക്ക് ശേഷമാണ് ഒത്തുകൂടൽ നടത്തിയത്.