
കുമളി: ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജയുടെ സംസ്‌കാരം കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ നടത്തി. പിതാവും സംഗീത സംവിധായകനുമായ ഇളയരാജയുടെ ആറിന്റെ തീരത്തുള്ള വിശ്രമ കേന്ദ്രമായ ഇളയരാജ ഗാർഡൻസിലാണ് മൃതദേഹം സംസ്‌കരിച്ചത്. ചലച്ചിത്ര സംവിധായകൻ ഭാരതിരാജ, സംവിധായകൻ വെങ്കട് പ്രഭു, നടൻ പ്രേംജി, സംഗീത സംവിധായകൻ കാർത്തിക് രാജ, ശിവ മണി, മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം, തേനി നോർത്ത് ജില്ലാ ഡി.എം.കെ. സെക്രട്ടറി തങ്കതമിഴ് സെൽവൻ തുടങ്ങിയവർ ഇവിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.