rajesh
കേരള ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ കട്ടപ്പന മേഖലാ സമ്മേളനം സംസ്ഥാന ട്രഷറർ എ. സി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: കേരള ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയന്റെ കട്ടപ്പന മേഖലാ സമ്മേളനം മേഖലാ പ്രസിഡന്റ് ജെയിംസ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ കട്ടപ്പന എ.ഐ.ടി.യു.സി ഹാളിൽ നടന്നു. സംസ്ഥാന ട്രഷറർ എ.സി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒട്ടേറെ ദുർഘട പ്രദേശങ്ങളുള്ള മലയോര ജില്ലയായ ഇടുക്കിയിൽ
പൊതു സ്ഥലംമാറ്റം കഴിഞ്ഞവർഷം നടക്കാത്തതുകൊണ്ട് വർഷങ്ങളായി ഹൈറേഞ്ചിൽ ജോലി ചെയ്തുവരുന്നവർക്ക് വളരെയേറെ പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. അതിനാൽ ജില്ലയിൽ എന്തിന്റെ പേരിൽ തടസപ്പെട്ടു കിടക്കുന്നതായാലും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ പൊതുസ്ഥലംമാറ്റം ഉടനടി നടപ്പിലാക്കുന്നതിനുള്ള നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി റീജ വി. നാഥ്, ജില്ലാ പ്രസിഡന്റ് ഷൈൻ സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി വി.കെ. മനോജ്, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ജിനേഷ്, വനിതാ കമ്മിറ്റി സെക്രട്ടറി സി.ജി. അജീഷ തുടങ്ങിയവർ സംസാരിച്ചു. ശരണ്യ കെ.ജി (പ്രസിഡന്റ്), അഫ്‌സൽ സലീം (സെക്രട്ടറി), റിജാ വി. നാഥ് (ട്രഷറർ), എ.എസ്. സൈജനി (വൈസ് പ്രസിഡന്റ്), രമ്യ രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.