തൊടുപുഴ: പെരുമ്പിള്ളിച്ചിറ മഞ്ചപ്പിള്ളിൽ (റിട്ട. റവന്യൂ ഇൻസ്പെക്ടർ) ജോർജ് എം.വി. (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: ചിന്നമ്മ ചിറ്റൂർ കഴിക്കച്ചാലിൽ കുടുംബാംഗം. മക്കൾ: സിന്ധു ജോർജ് (ഹെഡ്മിസ്ട്രസ്, ജയകേരളം എച്ച്.എസ്.എസ്, പുല്ലുവഴി), സോണിയ ബിനു (ആസ്ട്രേലിയ). മരുമക്കൾ: ജോർജ് തടത്തിൽ (റിട്ട. പ്രിൻസിപ്പൽ, തർബിയത്ത് എച്ച്.എസ്.എസ്, മൂവാറ്റുപുഴ), ബിനു അഗസ്റ്റിൻ തടത്തിൽ പുത്തൻപുര (ആസ്ട്രേലിയ).