soman
പീരുമേട് താലൂക്കിലെ റേഷൻ കാർഡുകളുടെ വിതരണം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പീരുമേട്: പീരുമേട് താലൂക്കിൽ നവ കേരള സദസ്സിൽ ഓൺലൈനായി സമർപ്പിച്ച അപേകളിൽ റേഷൻ അപേക്ഷകളിലെപീരുമേട് താലൂക്കിന് അനുവദിച്ച 371 മുൻഗണന കാർഡുകളിൽ നിന്നും നൂറു കാർഡുകൾ വിതരണം ചെയ്തു.വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ അദ്ധ്യഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ എ മോഹനൻ, റേഷൻ . ഇൻസ്‌പെക്ടർ ഷിജുമോൻ തോമസ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ ,പഞ്ചായത്ത് മെമ്പർമാർ, റേഷൻ ഷോപ്പ് ഉടമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.