accident
വെങ്ങല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ ക്രെയിനിടിച്ച് തകർന്ന സ്‌കൂട്ടർ

തൊടുപുഴ: വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിൽ നിറുത്തിയിട്ട ഇരുചക്ര വാഹനത്തിൽ ക്രെയിൻ തട്ടി, യാത്രക്കാരന് പരിക്ക്. മരപ്പണിക്കാരനായ തൊണ്ടിക്കുഴ കുരിക്കന്നേൽ കെ.കെ. ബിജുവിനാണ് (51) പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിൽ ജോലിയ്ക്കായി മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. സിഗ്‌നലിൽ ചുമപ്പ് ലൈറ്റ് കണ്ട് നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് കോതമംഗലം സ്വദേശിയുടെ ഉടസ്ഥതയിലുള്ള ക്രെയിൻ പിന്നിൽ നിന്ന് വന്നിടിക്കുകയും സ്‌കൂട്ടറും തള്ളി നീക്കി മുന്നോട്ട് പോവുകയുമായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ച് ക്രെയിനിന് മുകളിലേക്കാണ് ബിജു വീണത്. പിന്നാലെ നാട്ടുകാർ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു.