തൊടുപുഴ: 'മോദിയുടെ ഗ്യാരന്റി പുതിയ കേരളം" എന്ന മുദ്രാവാക്യവുമായി ഇന്ന് കാസർകോഡ് നിന്ന് ആരംഭിച്ച എൻ.ഡി.എ സംസ്ഥാന ചെയർമാനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയിൽ എത്തിച്ചേരും. ദേശീയ രാഷ്ട്രീയത്തിൽ എൻ.ഡി.എയ്ക്ക് അനുകൂലമായി നടക്കുന്ന സംഭവവികാസങ്ങളോടെ 'ഇത്തവണ 400 കടക്കും' എന്ന ലക്ഷ്യത്തോടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നരേന്ദ്രമോദി തുടക്കം കുറിച്ച ശേഷം ആരംഭിച്ച പദയാത്രയ്ക്ക് ഇടുക്കിയിൽ ഉജ്ജ്വല വരവേൽപ് നൽകാനുള്ള പ്രവർത്തനത്തിലാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ പ്രവർത്തകർ.