തൊടുപുഴ: കച്ചവട മാന്ദ്യം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലും നഗരത്തിൽ പിരിവുകാരെകൊണ്ട് നട്ടംതിരിയുകയാണ് വ്യാപാരികളെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ.
വ്യാപാരവ്യവസായ മേഖലകളിൽ ഉണ്ടായിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കുവാൻ കഠിന പ്രയത്നം ചെയ്യുന്ന വ്യാപാരികളെ പിരിവിന്റെ രൂപത്തിൽ ബുദ്ധിമുട്ടിക്കുകയും ചില നിസ്സാര കാര്യങ്ങൾ പറഞ്ഞ് കടകളിൽ ബഹളം ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറഞ്ഞു.
യോഗത്തിൽ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ. എച്ച് കനി , വൈസ് പ്രസിഡന്റ്മാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമ്മൂട്ടിൽ,ഇ. എ അഭിലാഷ്,സജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.