അടിമാലി:കേരളകൗമുദിയുടെയും ആരോഗ്യവകുപ്പിന്റെയും അടിമാലി എസ്. എൻ. ഡി. പി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ ഇന്ന് രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. എസ്. എൻ. ഡി. പി ഹയർ സെക്കന്ററി സ്കൂൾ, വി. എച്ച്. എസ്. ഇ, ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ബോധവത്ക്കരണ സെമിനാർ നടത്തുന്നത്. ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ .ടി സാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ്സ് ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി. ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും.അർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ടി ഹരിപ്രസാദ് ക്ലാസ്സ് നയിക്കും. വി എച്ച് എസ് ഇ പ്രിൻസിപ്പൽ എം .എസ് അജി സ്വാഗതവും ഹെഡ്മിസ്ട്രസ് ദീപ നാരായണൻ നന്ദിയും പറയും.