
പീരുമേട്: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ, കോടതി വിധിയെ സി.പി.എമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് വണ്ടിപ്പെരിയാറിൽ 10,000 പേർ പങ്കെടുക്കുന്ന ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്താൻ സി.പി.എം തീരുമാനിച്ചു.
പൊതു സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ, എം.എം.മണി എം.എൽ.എ, ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മേരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.തിലകൻ എന്നിവർ പങ്കെടുക്കും.
കടബാദ്ധ്യതകൾ ഏറ്റെടുക്കും
പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാദ്ധ്യതകൾ സി.പി.എം ഏറ്റെടുക്കും. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ അടയ്ക്കാനുള്ള 5 ലക്ഷത്തിന്റെ പലിശ ഉൾപ്പെടെയുള്ള തുകയായ ഏഴരലക്ഷം രൂപയും വീട് പൂർത്തികരണത്തിന് ആവശ്യമായ സാമ്പത്തികവും ഉൾപ്പെടെയുള്ള ബാദ്ധ്യതകളാണ് ഏറ്റെടുക്കുന്നതെന്ന് പീരുമേട് ഏരിയാ സെക്രട്ടറി എസ്.സാബു അറിയിച്ചു.