sivan

ഇടവെട്ടി:പഞ്ചായത്തിൽ ആധുനിക പൊതുശ്മശാനം എത്രയും വേഗം യാഥാത്ഥ്യമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ കെ.പി.എം.എസ് തയ്യാറാവുമെന്ന് ഇടവെട്ടി ശാഖ സമ്മളനം പ്രഖ്യാപിച്ചു. ഇടവെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശാഖ സമ്മേളനം സംസ്ഥാന അസി.സെക്രട്ടറി സി.സി.ശിവൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.ജി.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു. .ജില്ലാ വൈ.പ്രസിഡന്റ് കെ.ജി.സോമൻ, താലൂക്ക് യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ, യൂണിയൻ വൈസ്. പ്രസിഡന്റ് ഗിരീഷ് കുമാർ, താലൂക്ക് യൂണിയൻ കമ്മറ്റിയംഗം സി.കെ.ജിഷമോൾ, എസ്.സി. പ്രമോട്ടർ മിനുജോബി, ശാഖാ വൈസ്.പ്രസിഡന്റ് വിനോദ് പി.എ, ശാഖാ ട്രഷറർ ചന്ദ്രൻ പി.എ, സെക്രട്ടറി ബാബു പരമേശ്വരൻ ,അസി.സെക്രട്ടറി പി.പി.ബാബു കമ്മറ്റിയംഗങ്ങളായ ബാബു പി.കെ.,ചന്ദ്രൻ പള്ളത്തുപറമ്പിൽ, തുടങ്ങിയവർ സംസാരിച്ചു .