
തൊടുപുഴ: ഭാരതീയ മസ്ദൂർ സേവാട്രസ്റ്റ് (ബി.എം.എസ് ) നാഗാർജുന ആലക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലക്കോട് മസ്ദൂർ ഭവനിൽ രക്തദാന ക്യാമ്പ് നടത്തി.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എം സിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുകുമാർ.എസ്.മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ ഇൻചാർജ് എൻ.ജയൻ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.രാജേഷ്, തൊടുപുഴ മേഖല സെക്രട്ടറി എ.പി.സഞ്ചു, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാർ.എൻ.റ്റി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിന്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു. മേഖല ട്രഷറർ എം.പി.പ്രശാന്ത്, വൈസ് പ്രസിഡന്റ് പി.കെ.ബിജു, ജോയിന്റ് സെക്രട്ടറി മാരായ ജൂബി സി.സി, സ്മിത.സി.എസ്, യൂണിറ്റ് എക്‌സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.