പീരുമേട്: മീറ്റർ റീഡിങ്ങിലെ പിഴവിൽ വൈദ്യുതി ബിൽ ഇരട്ടിയിലധികം ലഭിച്ച ഗ്ലെൻമേരി എൽ എം എസ് പുതുവൽ എസ് ഇകോളനി നിവാസികളിൽ ആറുപേർക്ക് അമിത വൈദ്യുത ബല്ല് നൽകിയതിന് ഒരു വർഷം പിന്നിടുമ്പോൾ വീണ്ടും സമാന രീതിയിൽ ഭീമമായ വൈദ്യുതി ബില്ല് വീടുകളിൽ എത്തിയ
തോടെ വീണ്ടും ഉപഭോക്താക്കൾ പ്രതിസന്ധിയിലായി.
ഒപ്പം ബിൽ വന്നതിന്‌ശേഷം 6 വീടുകളുടെ വൈദ്യുതി കണക്ഷനും കെ എസ് ഇ ബി വിശ്ചേദിച്ചു .

2023 ജനുവരിയിലാണ് പീരുമേട് പഞ്ചായത്തിൽ എൽ എം എസ് പുതുവൽ എസ് സികോളനി നിവാസികൾക്ക് ഭീമമായ വൈദ്യുതി ബിൽ ലഭിച്ചത് തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട മുൻ മീറ്റർ റീഡർ സർവ്വീസിലിരിക്കെ ഉണ്ടായ പിഴവാണ് കണ്ടെത്തിയരുന്നു. പ്രതിഷേധങ്ങൾക്കും ഒടുവിൽ പ്രദേശവാസികൾ പീരുമേട്ടിൽ നടന്ന അദാലത്തിൽ ജില്ല കളക്ടർ മുൻപാകെ പരാതിയും നൽകി. എന്നാൽ പിന്നീട് ഈ വിഷയത്തിൽ കാര്യമായ നടപടി ഒന്നും ഉണ്ടായില്ല.
ഒരു വർഷം കഴിഞ്ഞ് വീണ്ടും ഭീമമായ വൈദ്യുതി ബിൽ വന്നിരി ക്കുകയാണ് ഇത് ഒരു കുടുംബത്തിന് 28000 , 29000 എന്നിങ്ങനെയുള്ള തുക കളാണ് വീണ്ടുംവന്നിരിക്കുന്നത്. ബിൽ ലഭിച്ച് തൊട്ടടുത്ത ദിവസം തന്നെ പ്രദേശത്തെ 6 വീടുകളുടെ വൈദ്യുതി ബന്ധം വിശ്ചേദിച്ചതായും നാട്ടുകാർ പറഞ്ഞു .

ഉപഭോക്താക്കൾ പീരുമേട് വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അദാലത്തിൽ തുക പകുതിയാക്കി കുറക്കാൻ തീരുമാനിച്ചെന്നും ഇപ്പോൾ വന്നത് അന്ന് അടയ്ക്കണ്ട തുകയുടെ ഇളവ് അനുവദിച്ച ബാക്കിയും, അതിന്റെ പലിശയും, ഡെപ്പോസിറ്റ് തുകയുമാണെന്ന് അധികൃതർ പറയുന്നു. ഇതിനിടെ ചിലയാളുകൾ തുക അടച്ചതായും പറഞ്ഞു .
നിലവിൽ ഭീമമായതുക അടക്കാൻ ഇവർക്ക് നിവൃത്തിയില്ലതേയിലതോട്ടത്തിൽ പണി എടുത്തും മറ്റു കിട്ടുന്ന തുക ഉപയോഗിച്ച് ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നവരാണ് .