കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിലെ തിരുവുത്സവംഇന്ന് മുതൽ ഫെബ്രുവരി 6 വരെ നടക്കും. ക്ഷേത്രം തന്ത്രി തേവണംകോട്ട് ഇല്ലത്ത് നാരായണൻ പരമേശ്വരൻ നമ്പൂതിരിയുടെ നിർദ്ധേശാനുസരണം ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക . ഇന്ന് രാവിലെ പതിവ് പൂജകൾക്ക് പുറമേ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന് ദേവീമാഹാത്മ്യ പാരായണം, 8 ന് ആചാര്യവരണം, 9 ന് കൊടി, കൊടിക്കൂറ സമർപ്പണം. 9.30 ന് കലവറ നിറയ്ക്കൽ, 10 ന് ഉച്ചപൂജ, സോപാന സംഗീതം. വൈകിട്ട് 4.05 നും 5.10 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടയേറ്റ്. 6ന് വശേഷാൽ ദീപാരാധന, 6.30 ന് മുളയിടൽ. 30ന് രാവിലെ 10 ന് കാഴ്ചശീവേലി, വൈകിട്ട് 6.30ന് ദീപാരാധന. 31 മുതൽ ഫെബ്രുവരി 2 വരെ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ നടക്കും. ഫെബ്രുവരി 3 ന് രാവിലെ പതിവ് പൂജകൾക്ക് പുറമേ 8 ന് അംശം അർപ്പിക്കൽ, 10 ന് കാഴ്ചശ്രീബലി 11 ന് ക്ഷേത്ര പൊങ്കാല, 12 ന് സർപ്പപൂജ, ഫെബ്രുവരി 4 ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 10.30 ന് കാഴ്ചചശ്രീബലി, ഫെബ്രുവരി 5ന് രാവിലെ 10ന് ശ്രീഭൂതബലി 11 ന് ഉത്സവബലി ദർശനം, രാത്രി 10 ന് പള്ളവേട്ട. ഫെബ്രുവരി 6 ന് രാവിലെ. പതിവ് പൂജകൾക്ക് പുറമേ 8 ന് ലളിതാസഹസ്രനാമാർച്ചന ,ദേവീമാഹാത്മ്യ പാരായണം ഉച്ചക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 6ന് ആറാട്ട് 8.30 ന് ആറാട്ട് സദ്യ എന്നിവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ.രവീന്ദ്രനാഥൻഎന്നിവർ അറിയിച്ചു