രാജാക്കാട് : ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ ഉദ്ഘാടനംനാളെ നടക്കും. രാവിലെ 9 ന് പഴയവിടുതി ആപ്‌കോസിൽ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം നിർവ്വഹിക്കും. കാലിത്തീറ്റയുടെ ഗുണഭോക്തൃ വിഹിതം അടച്ചവർ രസീതുമായി രാവിലെ 9 ന് എത്തിച്ചേരണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.