രാജാക്കാട്:ഉടുമ്പൻചോല താലൂക്കിലെ മനുഷ്യവാസമേഖലകളിലൂടെയുള്ള ആനത്താരകൾ നോട്ടിഫൈ ചെയ്ത് വനം വകുപ്പ് ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചതിന് പകരം പൂർണ്ണമായി പിൻവലിച്ച് ജനസുരക്ഷ ഉറപ്പാക്കണമെന്ന് എൻ.സി.പി ഉടുമ്പൻചോല ബ്ലോക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.രാജാക്കാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വാരികാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, വൈസ് പ്രസിഡന്റുമാരായ കെ.എം പൈലി, കെ.കെ ഷംസുദ്ദീൻ, ജില്ലാ സെക്രട്ടറിമാരായ ഷൈജു അട്ടക്കളം, ജീസൻ ജോയി, ടി.എ ഓമന, ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ സന്തോഷ് കോട്ടയ്ക്കകത്ത്,മേഴ്‌സി തോമസ്,ഷൈല എദോസ്,ദേവികുളം ബ്ലോക്ക് പ്രസിഡന്റ് ഫിലിപ്പ് തോമസ് എന്നിവർ പ്രസംഗിച്ചു. നാഷണലിസ്റ്റ് സ്റ്റുഡന്റ് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.ജെ അശ്വിൻ ജില്ല ഭാരവാഹികളായ ഐ.വി ആദിത്യൻ,കെവിൻ പി. സജി, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്ത വിഷ്ണു വിജയൻ,ഗൗതം കൃഷ്ണരാജൻ എന്നിവർക്ക് സ്വീകരണവും നൽകി