കുമളി: പെരിയാർ ടൈഗർ റിസർവിന്റെ ആഭിമുഖ്യത്തിൽ കരിക്കുലം ശില്പപ്പശാല നടന്നു. കോരുത്തോട്, പമ്പാവാലി,കണമല, മുണ്ടക്കയം, പെരുവന്താനം, കുട്ടിക്കാനം, പീരുമേട്, പാമ്പനാർ,പെരിയാർ, കുമളി, അണക്കര മേഖലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി തിരഞ്ഞെടുത്ത അദ്ധ്യാപകർക്കായാണ് ശില്പശാല നടത്തിയത്സ്‌കൂൾ പാഠ്യപദ്ധതിയിൽ വിവിധ വിഷയങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പരിസ്ഥിതി പഠന മോഡ്യൂൾ തയ്യാറാക്കുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം.. ശില്പശാല നിന്നും ലഭിച്ച ആശയങ്ങൾ സ്‌കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക യാണ് വർഷോപ്പിന്റെ ലക്ഷ്യം. വള്ളക്കടവ് ഡോർമേറ്ററിയിൽ നടന്ന ദ്വിദിന ശില്പശാല റേഞ്ച് ഓഫീസർ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ല ഡയറ്റ് പ്രിൻസിപ്പാൾ ഡോ :ലോഹിത ദാസൻ, സീനിയർ ലക്ചർ സാനു എന്നിവർ ക്ലാസുകൾ നയിച്ചു. റിസർച്ച് റേഞ്ച് ഓഫീസർ സേവിയർ, പെരിയാർ ടൈഗർ കൺസർവേഷൻ ഫൌണ്ടേഷൻനിലെ അസിസ്റ്റന്റ് നേച്ചർ എജുക്കേഷൻ ഓഫീസർ സി.ജി. സുനിൽ എന്നിവർ ശില്പ ശാലയ്ക്ക് നേതൃത്വം നൽകി.