അരിക്കുഴ: ഉദയ വൈ. എം. എ ലൈബ്രറിയുടെയും തൃപ്പൂണിത്തുറ ആർ. എൽ. വി കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ആറെൽ വ്യൂസിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ കളിമൺ ശീല്പകലാ ക്യാമ്പ് ലൈബ്രറിയിൽ നടത്തി.. കേരള ലളിത കലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീ കൃഷ്ണൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആറെൽ വ്യൂസ് പ്രസിഡന്റ് കെ. വി ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിൽ എം. കെ സ്വാഗതം പറഞ്ഞു. എ. എൻ ദാമോദരൻ നമ്പൂതിരി, ഗോപി സംക്രമണം, സിന്ധു വിജയൻ, ടി. കെ വിൽസൺ എന്നിവർ പ്രസംഗിച്ചു.. മുതിർന്ന 18 ശിൽപികൾ ക്യാമ്പിൽ പങ്കെടുത്തു.