modi

ഇടുക്കി: മോദി ഗ്യാരണ്ടി ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്ന് സി . .ഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പറഞ്ഞു. ദേവികുളം നിയോജക മണ്ഡലം ശില്പ ശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവരാമൻ.
ഒരേ സമയം രാഷ്ട്രീയ നേതാവായും ഹൈന്ദവ പരോഹിതനായും വേഷം മാറുന്ന മോദി വോട്ടിന് വേണ്ടി എന്ത് നാണം കെട്ട കളിയും കളിക്കുമെന്ന് തെളിയിച്ച് കഴിഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യവും മോദിയുടെ ഫാസിസവും തമ്മിലുള്ള പോരാട്ടമാണ്. ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യവും ഭരണഘടന ഉറപ്പ് നൽകുന്ന മത നിരപേക്ഷതയും ബഹുസ്വരതയും വിജയിക്കേണ്ടതുണ്ട്. അത് കൊണ്ട് ഫാസിസവും ജനങ്ങളും നടത്തുന്ന പോരാട്ടമായി തെരഞ്ഞെടുപ്പിനെ കാണണമെന്ന് ശിവരാമൻ പറഞ്ഞു.
സി പി ഐ ജില്ലാ അസി. സെക്രട്ടറി പി പളനിവേൽ അദ്ധ്യക്ഷത വഹിച്ചു. എസ് .എൻ കുമാർ സ്വാഗതം പറഞ്ഞു. വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ പി മുത്തുപ്പാണ്ടി, സംസ്ഥാന കൗൺസിൽ അംഗം ജയ മധു, ദേവികുളം മണ്ഡലം കമ്മറ്റി സെക്രട്ടറി അഡ്വ: ചന്ദ്രപാൽ, അടിമാലി മണ്ഡലം കമ്മറ്റി സെക്രട്ടറി കെ എം ഷാജി എന്നിവർ സംസാരിച്ചു.