പീരുമേട് : വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു
വളളക്കടവ് വഞ്ചിവയൽ ട്രൈബൽ കോളനിയിലെ കിഴക്കേക്കരയിൽ വി.അശോകനാണ് (48) പരിക്കേറ്റത് വള്ളക്കടവ് റേഞ്ചിൽപ്പെട്ട അരുവിപ്പാലത്ത് വച്ചാണ് കരടി ആക്രമിച്ചത് . പരിക്കേറ്റ അശോകനെ വനം വകുപ്പിന്റെ വാഹനത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.