hobpavithran

തൊടുപുഴ: തേനീച്ചയുടെ ആക്രമണത്താൽ ചെത്ത്തൊഴിലാളിക്ക് ദാരുണാന്ത്യം.കല്ലൂർക്കാട് മണിയന്ത്രത്ത് ചെത്ത് തൊഴിലാളിയായ മലയാറ്റിൽ തടത്തിൽ (വരകിൽ ) പവിത്രൻ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ന് വീടിന് സമീപത്തുള്ള പറമ്പിൽ വച്ചാണ് സംഭവം. തേനീച്ചയുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ പവിത്രൻ ഓടുന്നത്. സമീപത്ത് പുല്ലു മുറിച്ചു നിന്ന ഭാര്യ കണ്ടു. ഭാര്യയുടെ നിലവിളി കേട്ട് ഓടിവന്ന പ്രദേശവാസികൾ. തീ കത്തിച്ച് തേനിച്ചയെ ഓടിച്ചു. പരിക്കേറ്റ പവിത്രനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തൊടുപുഴ സ്മിത ഹോസ്പിറ്റൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ : ശ്യാമള തൊടുപുഴ ഏഴുമുട്ടം മാങ്കൂട്ടത്തിൽ കുടുംബാംഗം. മക്കൾ: അഞ്ജലി,അശ്വിനി ആതിര .