അണക്കര: ഹൈറഞ്ചിലെ ആദ്യകാല സ്‌കൂളുകളില്‍ ഒന്നായ ചക്കുപള്ളം ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിന്റെ 74-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നകട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ രാജപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി മാത്യു മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിക്കുന്ന കെ. സെല്‍വന് ചടങ്ങില്‍ യാത്രയയപ്പ് നല്കി. കഴിഞ്ഞ അധ്യയന വര്‍ഷം കലാ കായിക രംഗങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ളെ അനുമോദിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥികളായ സിസ്റ്റര്‍ വി.എ ജാന്‍സി, തോമസ് വര്‍ഗീസ് എന്നിവരെ ആദരിച്ചു. അധ്യാപകരായ, അല്‍ഫോന്‍സാ ജോണ്‍ജേക്കബ്, , ലൈസിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ടിഎ പ്രസിഡന്റ് കുമരേശന്‍, മദര്‍ പിടിഎ പ്രസിഡന്റ് അമ്പിളി കുര്യാക്കോസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ചടങ്ങിനോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടേയും അദ്ധ്യപകരുടേയും കലാപരിപാടികളും അരങ്ങേറി.
ചക്കുപള്ളം ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിന്റെ 74-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുസുമം സതീഷ് ഉദ്ഘാടനം ചെയ്യുന്നു. പൂര്‍വ വിദ്യാര്‍ഥിയും മാധ്യമ അവാര്‍്ഡ് ജേതാവുമായ തോമസ് വര്‍ഗീസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സെല്‍വന്‍, ഗ്രാമപഞ്ചായത്തംഗം പി.ടി മാത്യു , പഞ്ചായത്ത് പ്രസിഡന്റ് വി.ജെ രാജപ്പന്‍, പിടിഎ പ്രസിഡന്റ് കുമരേശന്‍, സിസ്റ്റര്‍ വി.എ ജാന്‍സി എന്നിവര്‍ സമീപം