satheesh

കുമളി: കേരള വിശ്വകർമ്മ സഭ സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് കുമളി ഹോളിഡേ ഹോമിൽ നടന്നു സംസ്ഥാന പ്രസിഡന്റ്അഡ്വ.സതീഷ് ടി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എ. കെ. വിജയനാഥ് ഉദ്ഘാടനം ചെയ്തു വിശ്വകർമ്മജർക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിത്യം ലഭിക്കുന്നതിന് ജാതി സെൻസസ് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു സമ്മേളനത്തിൽ കുമളിയിലെ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുരളീധരൻ അഴകൻ തകിടിയേലിനെ ആദരിച്ചു അഡ്വ.ബാബു പള്ളിപ്പാട്ട്, രാജൻ നെല്ലാട് ,സതീഷ് പുല്ലാട്ട്, മോഹനൻ, ദിനേഷ് കാരിക്കൽ, ഷീബ ജയൻ മോഹനൻ ആചാരി തിരുവനന്തപുരം; ഹരീഷ് വിശ്വകർമ്മ എന്നിവർ സംസാരിച്ചു