anjunadu
അഞ്ചുനാട് എസ്.എൻ.ഡി.പി. ശാഖാ സംയുക്ത പ്രവർത്തകയോഗം

അടിമാലി: എസ്.എൻ.ഡി.പി യോഗം 1377-ാം നമ്പർ അഞ്ചുനാട് ശാഖാ സംയുക്ത പ്രവർത്തകയോഗം യൂണിയൻ കൺവീനർ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി. പി. സജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ ജോയിന്റ് കൺവീനർ കെ.എസ്.ലതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൻ പ്രസന്ന കുഞ്ഞുമോൻ, കൺവീനർ സുനിതാ ബാബുരാജ്, യൂണിയൻ യൂത്ത്മൂവ്‌മെന്റ് കൺവീനർ രതീഷ് തിങ്കൾക്കാട്, സൈബർസേന ചെയർമാൻ അനന്ദവിഷ്ണു, സൈബർസേന ജില്ലാ കമ്മറ്റി അംഗം ബ്രില്യ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.. ശാഖാ സെക്രട്ടറി ഗീതമ്മ സത്യശീലൻ സ്വാഗതവും ശാഖാ വനിതാ സംഘം പ്രസിഡന്റ് ശോഭ നന്ദിയും പറഞ്ഞു.