തൊടുപുഴ :താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ കല്ലൂർക്കാട്, കലൂർ, പെരുമാകണ്ടം, തൊടുപുഴ, കുമാരമംഗലം,പെരുമ്പിള്ളിച്ചിറ, വെങ്ങല്ലൂർവടക്ക്, വണ്ണപ്പുറം, ബാലനാട് എന്നീ ഒൻപത് കരയോഗങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കുമാരമംഗലം മേഖലാസമ്മേളനം നടത്തി. തൊടുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗവും കുന്നത്തുനാട് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.ശ്രീശകുമാർ നിർവ്വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി.ധർമ്മാംഗദകൈമൾ, യൂണിയൻ കമ്മറ്റി അംഗം പി.ആർ.ശിവശങ്കരൻനായർ, എസ് ശ്രീനിവാസൻ, കെ.പി.ചന്ദ്രഹാസൻ, പി.ജി.മധുസൂദനൻ നായർ, ദിലീപ്കുമാർ, വനിതായൂണിയൻ സെക്രട്ടറി പ്രസീദസോമൻ ,കരയോഗം പ്രസിഡന്റുമാരായ ആർ ജയൻ, കൃഷ്ണൻ നായർ, അനിൽ എന്നിവർ പ്രസംഗിച്ചു. .യൂണിയൻ സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതവും, കുമാരമംഗലം കരയോഗം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.