നെടുങ്കണ്ടം : താലൂക്കാശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ എച്ച്.എം.സി അല്ലെങ്കിൽ ബ്ലോക്ക് പ്രോജക്ട് മുഖേന വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലീനിംഗ് സ്റ്റാഫ്, മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ സി.എം.ഒ, എക്കോ ടെക്‌നീഷ്യൻ എന്നീ തസ്തികയിൽ ഫെബ്രുവരി ഒന്നിന് രാവിലെ 10.30നും ഇ.സി.ജി ടെക്‌നീഷ്യൻ, സ്റ്റാഫ് നേഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ എന്നീ തസ്തികയിൽ ഇന്ന് രാവിലെ 10.30നും വാക് ഇൻ ഇന്റർവ്യു നടത്തും.
വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥി നേരിട്ട് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ:04868 232650.