തൊടുപുഴ: പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പ് 5 ദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ഫെബ്രുവരി 5 മുതൽ 9 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്ട് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തികസഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. താൽപര്യമുള്ളവർ http://kied.info/training-