ഇടുക്കി: ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. ഫെബ്രുവരി 3ന് രാവിലെ 11 ന് ആശുപത്രിയുടെ കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടക്കും. എസ്.എസ്.എൽ.സി, ഹെവി ലൈസൻസ് എന്നിവയാണ് യോഗ്യത. പ്രായപരിധി 45 വയസ്സ് . പരിസരവാസികൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ഒരുഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം നേരിട്ട് ഹാജരാകണം.