ഇടുക്കി: വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖലകളിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലയിൽപ്പെട്ടവർക്കാണ് പുരസ്‌കാരം നൽകുന്നത്.
വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. പുരസ്‌കാരജേതാവിന് 1 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും നൽകും. ജില്ലാ വനിതാശിശുവികസന ഓഫീസിൽ ഫെബ്രുവരി 5ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ 04862 299475