കരിമണ്ണൂർ: സെന്റ് മേരീസ് ഫൊറോനപള്ളിയിൽ തിരുനാൾ 31മുതൽ ഫെബ്രുവരി രണ്ടുവരെ ആഘോഷിക്കും. 31നു രാവിലെ ആറിന് വിശുദ്ധകുർബാന. 6.45നു നൊവേന. ഏഴിന് വിശുദ്ധകുർബാന.വൈകുന്നേരം 4.45ന് കിളിയറ കപ്പേളയിൽ കൊടിയേറ്റ്, നൊവേന. അഞ്ചിന് തിരുനാൾകുർബാനഫാ.ജോസഫ് വടക്കേടത്ത്. സന്ദേശം: ഫാ.ജോർജ് എടത്തല. 6.15ന് പ്രദക്ഷിണം. 7.30നു സമാപനപ്രാർഥന. ഫെബ്രുവരി ഒന്നിനു രാവിലെ 6.30നു കൊടിയേറ്റ് . തുടർന്നു തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധകുർബാന. 7.45നു അമ്പ് പ്രദക്ഷിണം. വൈകുന്നേരം 4.15നു സമൂഹബലി, സന്ദേശം. 5.45നു പ്രദക്ഷിണം. 7.45നു സമാപന പ്രാർഥന. രണ്ടിന് രാവിലെ ആറിനും ഏഴിനും വിശുദ്ധകുർബാന. വൈകുന്നേരം 4.15നു വിശുദ്ധകുർബാനഫാ.ജെയിംസ് മുണ്ടോളിക്കൽ. സന്ദേശംഫാ.ജോർജ് മാറാപ്പിള്ളിൽ. 5.45നു പ്രദക്ഷിണം. ഏഴിന് സമാപന പ്രാർഥന. മൂന്നിന് മരിച്ചവരുടെ ഓർമദിനം. രാവിലെ ആറിനും ഏഴിനും വിശുദ്ധകുർബാന.തുടർന്നു സെമിത്തേരി സന്ദർശനം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ.ഡോ.സ്റ്റാൻലി പുൽപ്രയിൽ, അസി.വികാരി ഫാ.ജോസഫ് വടക്കേടത്ത് എന്നിവർ അറിയിച്ചു.