അടിമാലി: വൈറസുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ച് ഒന്നൊന്നായി വിവരിച്ചപ്പോൾ നമ്മുടെ നാട് ഇക്കാലമത്രയും ഇത്രയേറെ രോഗങ്ങളെ വഹിച്ചിരുന്നുവോ എന്ന് വിദ്യാർത്ഥികൾക്ക് അദ്ഭുതമായി. കേരളകൗമുദിയും ആരോഗ്യവകുപ്പും സംയുക്തമായി അടിമാലി എസ്.എൻ.ഡി.പി സ്കൂ​ളിൽ നടത്തിയ ആരോഗ്യ ബോധവത്കരണ സെമിനാറാണ് സമകാലിക ആരോഗ്യപ്രശ്നങ്ങളുടെ ചർച്ചാ വേദിയായത്. പകർച്ചവ്യാധികളെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ച ക്ളാസിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള അവസരവുമൊരുക്കി. അ​ർ​ദ്രം​ ജി​ല്ലാ​ നോ​ഡ​ൽ​ ഓ​ഫീ​സ​ർ​ ഡോ. ടി​. ഹ​രി​പ്ര​സാ​ദാണ് ക്ലാ​സ്​ ന​യി​ച്ചത്. വൈറസുകൾ പരത്തുന്ന രോഗങ്ങളോട് ജാഗ്രതമാത്രം പോര ഇവയെ പാടെ ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ നടത്തേണ്ടതെന്ന് ഡോ. ഹരിപ്രസാദ് വിശദീകരിച്ചു. ആരോഗ്യവകുപ്പ് നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി ശുചിത്വബോധമുള്ള തലമുറ ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ മാതൃകാപരമായ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന് അദ്ദേഹം വിശദീകരിച്ചു. എസ്.എൻ.ഡി.പി ഹയർ​സെ​ക്കൻഡ​റി​ സ്കൂ​ൾ പ്രിൻസിപ്പൽ കെ​.ടി.​ സാ​ബു​ അ​ദ്ധ്യ​ക്ഷ​ത​ വഹിച്ച ചടങ്ങിൽ അ​ടി​മാ​ലി​ പ​ഞ്ചാ​യ​ത്ത്‌​ വൈ​സ് പ്ര​സി​ഡ​ന്റ്‌​ അ​ന​സ് ഇ​ബ്രാ​ഹിം​ സെമിനാർ ഉ​ദ്ഘാ​ട​നം​ ചെയ്തു. ആരോഗ്യപരിപാലന രംഗത്ത് പഞ്ചായത്ത് ഏറെ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പകർച്ചവ്യാധികൾ തുടരെത്തുടരെ വരുന്നത് പലതരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും അനസ് ഇബ്രാഹിം പറഞ്ഞു. സമൂഹത്തിന്റെയാകെ പിന്തുണയോടെ മാത്രമേ പകർച്ചവ്യാധികളടക്കമുള്ളവയെ അകറ്റി നിർത്താനും നല്ലൊരു ആരോഗ്യ സംസ്കാരം നിലനിറുത്താനും കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ​ എം .എ​സ്. അ​ജി​ സ്വാ​ഗ​ത​വും​ വിദ്യാർത്ഥി പ്രതിനിധി പി.എസ്. സൂര്യപുത്രി ന​ന്ദി​യും​ പ​റ​ഞ്ഞു.