പീരുമേട് : കുട്ടിക്കാനം മരിയൻകോളേജിൽ 'ജൈവവൈവിധ്യ സംരക്ഷണവും പുനരുദ്ധാനവും' എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻജോർജ് സെമിനാർ ഉദ്ഘാടനം ചെയ്തു. മരിയൻ സെന്റർഫോർ സസ്‌ടൈനബിൾ ഡെവലപ്‌മെന്റ് ഡയറക്ടർഡോ. മുരളിവല്ലഭൻ, മാദ്ധ്യമ പഠന വിഭാഗം ഡയറക്ടർ പ്രൊഫ. എം. വിജയകുമാർ, മാദ്ധ്യമ പഠന വിഭാഗംമേധാവി ഫാ.സോബിതോമസ് കന്നാലിൽ, സംസ്ഥാന ബയോഡൈവേഴ്‌സിറ്റിബോർഡ് ജില്ലാ കോർഡിനേറ്റർ അശ്വതി വി എസ്, ഹൈറേഞ്ച് ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ ആൻഡ്‌സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടർ ആഞ്ചല മാത്യു, എക്‌സിക്യൂട്ടീവ് ഡയറക്ടർ ആന്റോ മാത്യു തുടങ്ങിയവർ സംസാരിച്ചു.
രണ്ടു ഭാഗമായി നടത്തിയ സെമിനാറിന്റെ ആദ്യഭാഗത്ത് 'ജൈവവൈവിധ്യ സംരക്ഷണം: മാർഗ്ഗങ്ങളും രീതികളും' എന്ന വിഷയത്തിൽ തിരുവനന്തപുരം ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റിറ്റൂട്ട് മുൻ പ്രിൻസിപ്പൽ സൈന്റിസ്റ്റ്‌ഡോ. മാത്യു ഡാൻ ക്ലാസ് നയിച്ചു. രണ്ടാം ഭാഗത്ത് 'ഭൂമിയുടെ തിളക്കലും ജീവികളുടെ വംശനാശവും' എന്ന വിഷയത്തിൽ .ഡോ.ജോമി അഗസ്റ്റിൻ ക്ലാസ് നയിച്ചു.
അദ്ധ്യാപകരായ ജൂജിജോർജ്, കാർമൽ മരിയജോസ്, ഷെറിൻ പി ഷാജി,ജോബി എൻ ജെ, ജെറിൽ സ്‌കറിയജോർജ് എന്നിവർ സെമിനാറിന്‌നേതൃത്വം നൽകി. സെമിനാറിൽ അഞ്ജന കർത്ത, അലീഷ്യ തങ്കം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.