കുമളി : ഒന്നാം മൈലിൽ നിന്നും ഒട്ടകത്തലമേട്ടിലേക്കുള്ള റോഡ് പൂർണമായി തകർന്ന് ഗതാഗതയോഗ്യമല്ലാതായി. ടാറിംഗും മെറ്റല ലിംഗും ഇളകി മൺപാതയ്ക്ക് തുല്യമായിട്ടുണ്ട് റോഡ് ഇപ്പോൾ .
മിക്കയിടത്തും കുണ്ടും കുഴികളും. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതും നിർമ്മാണ അശാസ്ത്രീയതയുമാണ് റോഡിന്റെ ശോച്യാവസ്ഥക്ക് കാരണം. ഓട പലയിടത്തും ഇല്ല. ഓടയുള്ള ഭാഗത്ത് വെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഒട്ടകത്തലമേട് പ്രദേശം. നൂറുകണക്കിന് വിനോദ സഞ്ചാരികളും ദിനംപ്രതി ഈ റോഡിലൂടെ ഒട്ടകത്തലമേട്ടിലെത്തുന്നുണ്ട്. കുമളിയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണിവിടം. ജീപ്പുക ളേ യാണ് റോഡ് തകർന്നതോടെ സഞ്ചാരികളടക്കം ആശ്രയിക്കുന്നത്. കാറും ബൈക്കും ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ കുഴികളിൽ വീണ് തകരാറിലാകുന്നതും അപകടത്തിൽ പെടുന്നതും പതിവാണ്.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നാല് ഇരുചക്രവാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായത്.