അടിമാലി: മച്ചിപ്ലാവിൽനിന്നും കുരു മുളക് മോഷ്ടിച്ച് കടത്തിയ മിനിലോറി പിടിയിൽ, പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി .കഴിഞ്ഞ 11 ന് രാത്രിയിൽ മച്ചിപ്ലാവിൽ മലഞ്ചരക്ക് കട കുത്തിതുറന്ന് 1200കിലോയോളം കുരുമുളക് കവർന്ന സംഭത്തിലാണ് ആലുവയിൽ നിന്ന് മിനിലോറി പിടികൂടിയത്. എന്നാൽ പ്രതികളെ സംബന്ധിച്ച്ച്ച് സൂചന ലഭ്യമായിട്ടുണ്ടെന്നാണ് സൂചന.സി.സി.ക്യാമറ ദൃശ്യങ്ങളും, മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മച്ചിപ്ലാവിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കോട്ടക്കൽ ബിനോയി അഗസ്റ്റിന്റെ കടയിൽ നിന്നാണ് കുരുമുളക് കടത്തിയത്. കടയ്ക്കുള്ളിൽ 26 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണക്ക കുരുമുളകും മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷണം പോയിരുന്നത്. ദേശിയപാതയിലെ സി സി ടി വി ക്യാമറകളടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്.