
ഇടുക്കി : കണ്ണംപടി ക്ക് സമീപം മേമാരിയിൽ വീട്ടിൽ നിന്നും കുരുമുളകും ഭക്ഷ്യവസ്തുക്കളും മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി. മേമാരി സ്വദേശി സിജോയെ യാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ഉപ്പുതറ കണ്ണംപടിക്ക് സമീപം മേമാരിയിൽ ഇടക്കര മധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കുരുമുളകും വീട്ടിൽ സൂക്ഷിച്ചിരുന്ന അരി ഉൾപ്പെടെയുള്ള മറ്റ് ഭക്ഷ്യവസ്തുക്കളും മോഷ്ടിക്കപ്പെട്ടു. ശാരീരിക വൈകല്യമുള്ള വീട്ടുടമ മധു മാത്രമാണ് സാധാരണ ഇവിടെ താമസിക്കുന്നത്.എന്നാൽ മധുവിന്റെ മാതാപിതാക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്.സംഭവം അറിഞ്ഞെങ്കിലും ഭയം മൂലം ഇവർ പ്രതികരിച്ചില്ല രാവിലെ നാട്ടുകാരെ അറിയിച്ചതിനേ തുടർന്ന് സിജോയെ വീട്ടിൽ നിന്ന് പിടികൂടി ഉപ്പുതറ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സമീപകാലത്ത് പ്രദേശങ്ങളിൽ ഉണ്ടായ മറ്റു മോഷണങ്ങളുടെ പിന്നിലും ഇയാളാണെന്നാണ് നാട്ടുകാരുടെ നിഗമനം