ഇടുക്കി: സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ഫെബ്രുവരി 3ന് പാലാ സെന്റ് തോമസ് കോളേജിൽ ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് നടത്തുന്നു. ജി.വി രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നുംകുളം സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുളള വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികൾ, സ്‌കൂൾ സ്‌പോർട്‌സ് അക്കാദമികൾ എന്നിവിടങ്ങളിലേക്കുമാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്.

എട്ട്, പ്ലസ് വൺ എന്നീ ക്ലാസ്സുകളിലേക്കും, 9,10 ക്ലാസ്സുകളിൽ നിലവിലുളള ഒഴിവുകളിലേക്കുമാണ് സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നത്. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, 2 പാസ്സ്‌പോർട്ട്ൈസസ്സ് ഫേട്ടോ, സ്‌പോർട്‌സ് മികവ് തെളിയിച്ച സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് കിറ്റ് എന്നിവ സഹിതം രാവിലെ 8 ന് ക്കോളേജിൽ എത്തിചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8848898194,9633289511,9947598813