
തൊടുപുഴ: കോലാനി സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ പതിനൊന്നാമത് വാർഷികാഘോഷവും സ്‌നേഹവിരുന്നും നടത്തി. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.എൻ.ചന്ദ്രബാബു അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ ആർ. ഹരി, മെർളി രാജു എന്നിവർ പ്രസംഗിച്ചു.
ഡോ: രാജു ഡി. കൃഷ്ണപുരം പ്രഭാഷണം നടത്തി. കവി തൊമ്മൻകുത്ത് ജോയിയെയും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സമ്മാനാർഹരായ പവൻ സുധീഷ്, ഗൗരി ജയേഷ്, കാർത്തിക് മനോജ്, ദേവനന്ദ കെ. ദാസ്, ജയശങ്കർ ജയേഷ്, എമിൻ സിൽജു, ശ്രേയ ബിജു എന്നിവരെ ആദരിച്ചു.ട്രാക് പ്രസിഡന്റ് റ്റി.എം.ശശി, സെക്രട്ടറി സെബാസ്റ്റ്യൻ മാത്യു, ട്രഷറർ സാലിക്കുട്ടി ജോസ്, ഡോക്ടർ ആർ. വിനീത്, ജോസ് തോട്ടുങ്കൽ, ശ്രീജ ജയേഷ്, ശ്രേയ ബിജു എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി പി.എസ്. സുധീഷ് റിപ്പോർട്ടും ട്രഷറർ എം.പി. ജോയി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കഥാപ്രസംഗം, തിരുവാതിര, ഭരതനാട്യം, കവിതാലാപനം, നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
പുതിയ ഭാരവാഹികളായി എ.എൻ.ചന്ദ്രബാബു (പ്രസിഡന്റ്), പി.എസ്. സുധീഷ് (സെക്രട്ടറി), എം.പി. ജോയി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.