തൊടുപുഴ: ഫെബ്രുവരി 8 മുതൽ 11 വരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ വച്ചു നടത്തുന്ന 18-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. തൊടുപുഴ ഫിലിം സൊസൈറ്റിയും, തൊടുപുഴ നഗരസഭയും ചേർന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐ (കേരളം) യുടെയും സഹകരണത്തോടെ തൊടുപുഴയിൽ നടത്തുന്ന ഫെസ്റ്റിവലിന്റെ ആദ്യഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാടകനടൻ തൊടുപുഴ കൃഷ്ണൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് മുനിസിപ്പൽ ചെയർമാൻ സനീഷ്‌ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എഫ്.എഫ്.എസ്.ഐ (കേരളം) റീജിയണൽ കമ്മിറ്റിയംഗം യു.എ. രാജേന്ദ്രൻ, സംഘാടകസമിതി ഭാരവാഹികളായ എം.ഐ. സുകുമാരൻ, അനിത മുരളി, ലിഖിയ ജോസ് ഷാന്റോ, ജോസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിലുള്ള പഗോഡ ബുക്ക് ഹൗസുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. 18 വയസു മുതലുള്ള വിദ്യാർത്ഥികൾക്ക് 100 രൂപയും മുതിർന്നവർക്ക് 200 രൂപയുമാണ് ഈ ഫെസ്റ്റിവൽ മുഴുവൻ കാണുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ്. ഫോൺ: 9447753482, 8921260020.