തൊടുപുഴ: ചാഴികാട്ട് ഹോസ്പിറ്റൽ ലേലം ചെയ്യുന്നതിനായി എൽ.ഐ.സി.എച്ച്.എഫ്.എൽ. കമ്പനി തുടങ്ങി വച്ച നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. സർഫാസി നിയമപ്രകാരം കമ്പനി എടുത്ത നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപച്ചതിനെ തുടർന്നാണ് വിധി. ചാഴികാട്ട് ആശുപത്രിയ്ക്ക് വേണ്ടി അഡ്വക്കേറ്റുമാരായ തോമസ് കെ. ആനക്കല്ലുങ്കൽ, അനൂപാ ജോസ് കണ്ടോത്ത്, വിജയ് വി. പോൾ എന്നിവർ ഹാജരായി.