പീരുമേട്: ഏകാരോഗ്യ പദ്ധതി പ്രകാരം കമ്മ്യൂണിറ്റി മെന്റർ മാർക്കുള്ള പരിശീലനവും പഠനക്ലാസും നടന്നു ദ്വിദിന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഏതു മഹാമാരി ഉണ്ടായാലും ആ വിപത്ത് കേരളത്തിൽ പെട്ടെന്ന പിടിപെടുന്നു. രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഇതു തടയുക എന്ന ഉദ്ദേശത്തോടെയാണ് ഏകാരോഗ്യ പരിപാടി നടപ്പിലാക്കുന്നത് എന്ന് പഞ്ചായത്ത് പഞ്ചായത്ത് വൈ.പ്രസിഡന്റ് ലക്ഷമി ഹെലൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.എ.ജേക്കബ്ബ്, എ.ജെ.തോമസ്, എൻ.സുകുമാരി, മെമ്പർമാരായ എ. രാമൻ, ശാന്തി രമേഷ് , ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകരായ വെങ്കടലക്ഷ്മി, രാജി ഹുസൈൻ, ഷൈജു, സുഷ്മ സുധാകരൻ, മിനി ,സുരേഷ് കെ. ആർ, ആശ എന്നിവർ ക്ലാസെടുത്തു.