അരിക്കുഴ:ഉദയ വൈ.എം.എ ലൈബ്രറിയിൽ ബാലവേദി അംഗങ്ങൾക്കായി മൃൺമയം ശില്പകലാ ക്യാമ്പിനോടനുബന്ധിച്ച് ചിത്രകലയിലും ശില്പ കലയിലും പരിശീലന ക്ലാസ്സുകൾ സംഘടിപ്പിച്ചു. സുഗതൻ പനങ്ങാട് ചിത്രകലയിലും യു. ടി വേണു ശില്പകലയിലും ക്ലാസ്സുകൾ നയിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം.കെ, കമ്മറ്റിയംഗം ഡൊമിനിക് സാവിയോ, ബാലവേദി സെക്രട്ടറി അനുശ്രീ കെ. ആർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി