
വെള്ളത്തൂവൽ : ചെങ്കുളം ഡാമിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ മൂന്ന് യുവാക്കളെയുംടാങ്കർ ലോറിയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആലപ്പുഴക്കാരായ നിഖിൽ,യദു,അജിത്ത് എന്നിവരെയും ടാങ്കർ ലോറിയുമാണ് നാട്ടുകാർ പിടികൂടിയത്. ചെങ്കുളം ഡാമിന്റെ കാച്ച്‌മെന്റ് ഏര്യയിൽ ഏറെ നേരമായി പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറിയിൽ സംശയം തോന്നിയ സമീപവാസികളായ നാട്ടുകാരാണ് ഇവരെ പിടികൂടിയത് ആലപ്പുഴയിലെ സെപ്ടിക് ടാങ്ക് ക്ലീനിംങ്ങ്മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക്എന്ന പേരിലാണ് ഇവർ മാലിന്യം ശേഖരിക്കുന്നത് .ആനച്ചാൽ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുപോകാതെ അടുത്തു തന്നെയുള്ള ഡാമിലും വനപ്രദേശങ്ങളിലും നിക്ഷേപിക്കുന്നത്ഇവർക്ക് വൻ ലാഭം കിട്ടും .ടാങ്കർ ലോറിയും യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് ചാർജ് ചെയ്തു .ആയിരക്കണക്കിന് ജനങ്ങൾ കുളിക്കുന്നതിനും നനക്കുന്നതിനും ചിലയിടങ്ങളിൽ കുടിക്കുന്നതിനു പോലും ഉപയോഗപ്പെടുത്തുന്ന ഡാമിലെ ജലം മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എൽദോസ് പറഞ്ഞു