രാജാക്കാട്:എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂളിന്റെ 6 വാർഷികാഘോഷവും, സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും നടത്തി.സ്‌കൂൾ മാനേജർ കെ.പി ജെയിൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു, സർവ്വീസിൽ നിന്നും വിരമിക്കുന്ന ബിജി തോമസ്, കെ.ബി ഷൈനി,കെ.ജെ ലൂക്കോസ്, വി.കെ ഉഷ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണവും,എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി. രമേശ് ഫോട്ടോ അനാഛാദനവും നടത്തി.ഫ്‌ളോറൻസ്
നൈറ്റിംഗേൽ സി.ഇ.ഒ ജിൻസൺ ജോർജ്ജ് വാട്ടർ പ്യൂരിഫയർ സമർപ്പണം നടത്തി.ഹെഡ് മാസ്റ്റർ കെ.ആർ ശ്രീനി റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രിൻസിപ്പാൾ ഒ.എസ് റെജി സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി പി.എൻ സുജിത്കുമാർ നന്ദിയും പറഞ്ഞു.. എസ്. എസ്.കെ ജില്ല കോഡിനേറ്റർ ഡി.ബിന്ദമോൾ,പിടിഎ പ്രസിഡന്റ് വീണ അനൂപ് മുൻ മാനേജർ രാധാകൃഷ്ണൻ തമ്പി,ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ,ബിജി സന്തോഷ്,സി.ആർ രാജു,കെ.പി സുബീഷ്,എൻ.ആർ സിറ്റി ശാഖ സെക്രട്ടറി സുനിൽ പാമ്പനച്ചാലിൽ,വൈസ് പ്രസിഡന്റ് സരേന്ദ്രൻ കൂഴയിൽ,കെ.കെ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും.പാലക്കാട് വള്ളുവനാടൻ ഫോക്ക് അക്കാഡമിയുടെ പുനർജ്ജനി ഫോക്ക് മെഗാ ഷോയും നടത്തി.